മകനെ രക്ഷിക്കാന്‍ മറ്റു വഴികളൊന്നുമില്ലെന്ന് കണ്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഹി നിയമം പഠിക്കാന്‍ തുടങ്ങിയത്. ഹിയുടെ പ്രായം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ എല്ലാം ഈ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ പിന്മാറാന്‍ ഹി തയാറായിരുന്നില്ല. നിയമപുസ്തകങ്ങള്‍ പഠിക്കുന്നതിനൊപ്പം ക്രിമിനല്‍ നിയമങ്ങളുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹി പഠിച്ചെടുത്തു. അതിനൊപ്പം തന്നെ സമാനമായ കേസുകളില്‍ കോടതിയില്‍ വാദം നടക്കുന്നത് കണ്ട് മനസിലാക്കുന്നതിനായി എല്ലാ ദിവസവും കോടതിയില്‍ സന്ദര്‍ശനവും നടത്തി.
ഹുവാങ് എന്ന വ്യക്തിയാണ് 57കാരനായ ലിന്നിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. 2009ല്‍ ഹുവാങ് ചൈനയിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളില്‍ ഒരാളായിരുന്നു.
എന്നാല്‍ ലിന്നുമായുള്ള ബിസിനസില്‍ കൃത്യ സമയത്ത് പണം നല്‍കുന്നതില്‍ ഹുവാങ് വീഴ്ച വരുത്തിയിരുന്നു. ഇതോടെ 2014 മുതല്‍ 2017 വരെയുള്ള കണക്കു പ്രകാരം 117 മില്യണ്‍ യുവാന്‍ നല്‍കാന്‍ ലിന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇതേക്കുറിച്ച് ടാക്സ് ഏജന്‍സികളെ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ഹുവാങ് ലിന്നിനെതിരേ പരാതി നല്‍കിയത്.
കോടതിയിലേക്ക് മകനെ കൈ വിലങ്ങ് അണിയിച്ച് കൊണ്ടു വരുന്നത് ആദ്യമായി കണ്ടപ്പോള്‍ ഹി ഉറക്കെ നിലവിളിച്ചു. കോടതി അവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചുവെങ്കിലും കോടതിയില്‍ നിന്ന് പോകാന്‍ ഹി വിസമ്മതിച്ചു.

Comments: